play-sharp-fill
കരിയിറില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ്‌വര്‍ക്ക് ചെയ‌്തിട്ടും മിന്നല്‍മുരളി കൊണ്ട് ടൊവിനോ തോമസിന് ഒരു നേട്ടവുമുണ്ടായിട്ടില്ലെന്ന് തിയേറ്റര്‍ ഉടമകള്‍; താരങ്ങള്‍ ഒടിടിയിലേക്കാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍

സ്വന്തം ലേഖകൻ
കൊച്ചി: സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച്‌ തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്.

താരങ്ങള്‍ ഒടിടിയിലേക്കാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ആരോപിച്ചു. ഉദാഹരണമായി സൂര്യ, ടൊവിനോ തോമസ് ചിത്രങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

‘തിയേറ്ററില്‍ പ്രേക്ഷകരുടെ ആസ്വാദനം കിട്ടാത്ത ഒരു താരങ്ങള്‍ക്കും നിലനില്‍പ്പില്ല. അതിന്റെ ഏറ്റവും വലിയ ഉദാരഹണമാണ് സൂര്യയ‌്ക്ക് സംഭവിച്ചത്. സൂര്യയുടെ ഏറ്റവും നല്ല പടം വന്നിട്ട് തിയേറ്ററിലേക്ക് ജനം വന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൊവിനോ തോമസ് അയാളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ‌്ത പടമാണ് മിന്നല്‍ മുരളി. ആ പടം കൊണ്ട് ആ നടന് എന്തെങ്കിലും നേട്ടമുണ്ടായെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ?

മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ‌്തത് കൊണ്ടാണ് നാരദന്‍ എന്ന അടുത്ത ചിത്രത്തിന് തിയേറ്ററില്‍ ആളു കേറാതെ പോയത്. ഒടിടിയിലേക്ക് സ്ഥിരമായി പോകുന്ന ഏതു നടനും പ്രേക്ഷകന്റെ ഹൃദയത്തില്‍ നിന്നുകൂടിയാണ് പോകുന്നതെന്ന് മനസിലാക്കണം’- വിജയകുമാര്‍ പറഞ്ഞു.