play-sharp-fill
‘ഭാഗ്യം’ തിരികെ എത്തി ; ടിക്കറ്റ് വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, വഴിയോര കച്ചവടക്കാരി ലക്ഷാധിപതി

‘ഭാഗ്യം’ തിരികെ എത്തി ; ടിക്കറ്റ് വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, വഴിയോര കച്ചവടക്കാരി ലക്ഷാധിപതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വഴിയോരകച്ചവടക്കാരിയിൽ നിന്ന്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്.

ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ സുകുമാരിയമ്മയ്ക്ക് കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45) മ്യൂസിയം പൊലീസ് പിടികൂടിയിരുന്നു. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. സുകുമാരിയമ്മ എടുത്ത കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15-നായിരുന്നു നറുക്കെടുപ്പ്.

ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ വാങ്ങിയത്‌. ഇതിൽ എഫ്ജി 3,48,822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഒരു ടിക്കറ്റിന് 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയെ കബളിപ്പിച്ച് ടിക്കറ്റുകൾ തിരികെ വാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും തിരികെ നൽകി.

പാളയത്തുള്ള ഒരു വഴി കച്ചവടക്കാരനോട് കണ്ണൻ തനിക് ലോട്ടറി അടിച്ചെന്ന് പറയുകയും മധുരം നൽക്കുകയും ചെയ്ത വിവരം അറിഞ്ഞപ്പോഴാണ് സുകുമാരിയമ്മയ്ക്ക് തട്ടിപ്പ് മനസ്സിലായത്‌. ഉടനെ പൊലീസിൽ പരാതി നൽകുക്കയായിരുന്നു.