play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് (10/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (10/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഇന്ന് (10/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ
ക്യാഷ് കൗണ്ടർ രാവിലെ 8 മണി മുതൽ വൈകുന്നേരം ആറു മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്ഷൻ പരിധിയിൽ വരുന്ന കോടിമത, ഓഫീസ്, ബോട്ട് ജെട്ടി, കാരാപ്പുഴ, അമ്പലക്കടവ്, ശാസ്താം കാവ്, തിരുവാതുക്കൽ, എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം 66 KV സബ് സ്റ്റേഷനിൽ വാർഷിക മെയിന്റൻസ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന കളത്തിപടി, വടവാതൂർ ,പൊൻപള്ളി, ആനത്താനം, താന്നിക്കൽ പടി ,എന്നീ ഭാഗങ്ങളിൽ സബ് സ്റ്റേഷനിൽ മെയിൻ്റൻസ് വർക്കുകൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ ചേരിക്കൽ,വെരൂർ ട്രാൻസ്ഫോർമറുകൾ ഉടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് നടക്കുന്നതിനാൽ ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, പാലാഴി നടേപ്പാലം, മേനാശ്ശേരി, സ്കൈ ലൈൻ, മുക്കാട് ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.