play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് (4/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (4/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഇന്ന് (4/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ തൊണ്ടു ചിറ , പാട്ടുപുരയ്ക്കൽ , വടക്കേ നിരപ്പ്, ആറാട്ട് കടവ്, കണക്കും ചേരി – എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ 5:30 വരെ കാട്ടാം പാക്ക് ഭാഗത്ത് വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷനിൽ വാരിശ്ശേരി ട്രാൻസ്ഫോർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ടിക്കൽ സെക്ഷനിൽ പൈക ഹോസ്പിറ്റൽ, ഏഴാം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കൊഴുവനാൽ ടൗൺ, അറയ്ക്കൽ പാലം ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ,പൊൻപുഴ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമ്പടപ്പ്, കുമരംകുന്ന്, കണിയാകുളം, തൊമ്മൻ കവല, പിണഞ്ചിറകുഴി, ചാലകരി ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.