കോട്ടയം ജില്ലയിൽ ഇന്ന് (26/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് (26/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലച്ചുവട് ,കാട്ടാം പാക്ക് , എന്നിവിടങ്ങളിൽ പൂർണ്ണമായും , നസ്രത്ത് ഹിൽ, ശാലോം നഗർ, ഡീപോൾ , കരികുളം, ഗയ്ക്കോ, മാർട്ടിൻ വുഡ്, ബിന്ദു, ആനിക്കോട്, കൊല്ലംകോട് , പുല്ലു വട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെയും ഭാഗികമായും വൈദ്യുതി തടസ്സപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയേക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോരാലൂർ, ആനക്കുത്തി, ചെമ്പകുഴി, കിളിമല എന്നിവിടങ്ങളിൽ 2 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല, പറുതലമറ്റം,പുളിചോട്, നൊങ്ങൽ, ജിസാറ്റ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 1.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് പനച്ചിക്കാവ് , പെരുമ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി, റബ്ബർ വാലി ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 10 മുതൽ 1.30 വരെ വൈദ്യുതി മുടങ്ങും.
കെഫോണിന്റെ വർക്ക് നാടക്കുന്നതിനാൽ ഇല്ലിക്കൽ, അറുപുറ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മുത്തോലി ബാങ്ക് , നെയ്യൂർ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 .30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന പുതുക്കാട്, വടൂർ പീടിക, ഇളങ്കാവ്, കുമ്മനം, ഒളശ്ശ അന്ധ വിദ്യാലയം, പള്ളിക്കവല, പാണ്ടവം ഹോമിയോ ആശുപത്രി ഭാഗം, കുടയം പടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുറുമ്പനാടം ട്രാൻസ്ഫോർമറിന് കീഴിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.