തിരുവത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവത്താഴ സ്മരണയിൽ ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹ വ്യാഴം ആചരിക്കുന്നത്.
ദേവാലയങ്ങളില്‍ നടക്കുന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കുചേരും. മതമേലധ്യക്ഷന്മാര്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ദേവാലയങ്ങളിലും വീടുകളിലും വൈകിട്ട് അപ്പം മുറിക്കല്‍ ചടങ്ങും ഉണ്ടാകും.
ഓശാന ഞായറിന് കുരുത്തോല പ്രദക്ഷിണത്തോടെയാണ് വിശുദ്ധ വാരാചരണത്തിന് തുടക്കമായത്. ശിഷ്യരുമൊന്നിച്ചുള്ള അന്ത്യ അത്താഴവും എളിമയുടെ പ്രതീകമായി വാഴ്ത്തുന്ന കാല്‍കഴുകല്‍ ചടങ്ങും പെസഹ വ്യാഴത്തിന്‍റെ ഭാഗമായി അനുഷ്ഠിക്കും. വിശുദ്ധ വാരത്തിന് സമാപനംകുറിച്ച് ഉയിർപ്പിന്‍റെ പ്രത്യാശയുമായി ഞായർ ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറക്കപ്പെട്ട ക്രിസ്തു ഉയിർത്തെഴുന്നേറ്റെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്.