ഇന്ന് ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരുക്കർമങ്ങളും നടക്കും

ഇന്ന് ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരുക്കർമങ്ങളും നടക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പീഡാനുഭവ സ്മരണകളിൽ ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആഘോഷിക്കുന്നു.

പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും പരിഹാര പ്രദക്ഷിണവും നടക്കും.കാൽവരി മലയിൽ കുരിശിൽ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓർമകളുമായാണ് വിശ്വാസികൾ ദു:ഖവെള്ളി ആചരിക്കുന്നത്.