ഇനി ശേഷനില്ലാക്കാലം..! തിരഞ്ഞെടുപ്പു കമ്മിഷന്റെ പര്യായം മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ ശേഷൻ അന്തരിച്ചു

ഇനി ശേഷനില്ലാക്കാലം..! തിരഞ്ഞെടുപ്പു കമ്മിഷന്റെ പര്യായം മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ ശേഷൻ അന്തരിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ എന്ന പേരിന്റെ പര്യായമായി മാറിയ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ടി.എൻ ശേഷൻ വിടവാങ്ങി. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു.
അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ദീർഘ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്‌ബോൾ ഉണ്ടാകുന്ന അധിക ചിലവിനും അഴിമതിക്കും ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ തി​രു​നെ​ല്ലാ​യി​യി​ലു​ള്ള ത​മി​ഴ് ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​ണു ശേ​ഷ​ന്‍ ജ​നി​ച്ച​ത്. ശേ​ഷ​ന്‍റെ പി​താ​വ് അ​ധ്യാ​പ​ക​നും വ​ക്കീ​ലു​മാ​യി​രു​ന്നു. ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും നാ​ലു സ​ഹോ​ദ​രി​മാ​രും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​യി​രു​ന്നു ശേ​ഷ​ന്‍റേ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ വി​റ​പ്പി​ച്ച ഒ​രേ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ളു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ വി​റ​പ്പി​ച്ച ഒ​രേ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ളു. അ​ത് തി​രു​നെ​ല്ലാ​യി നാ​രാ‍​യ​ണ​യ്യ​ര്‍ ശേ​ഷ നാ​യി​രു​ന്നു. 1990 മു​ത​ല്‍ 96 വ​രെ​യാ​ണ് അ​ദ്ദേ​ഹം മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ല്‍ പോ​ലും ഇ​ക്കാ​ല​ത്ത് ശേ​ഷ​ന്‍ അ​റി​യ​പ്പെ​ട്ടു.

40,000-ത്തോ​ളം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ​രു​മാ​ന വെ​ട്ടി​പ്പു​ക​ളും തെ​റ്റാ​യ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ച്ച അ​ദ്ദേ​ഹം 14,000 പേ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് അ​യോ​ഗ്യ​രാ​ക്കി. പ​ഞ്ചാ​ബ്, ബീ​ഹാ​ര്‍ തി​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ റ​ദ്ദാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ ഇ​മ്ബീ​ച്ച്‌ ചെ​യ്യു​വാ​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.