എല്ലായിടത്തും ‘ഷാജഹാന്‍’, നിര്‍ണായകമായത് ഇളയ കുഞ്ഞിന്റെ ജനനരേഖയിലെ സവാദ് എന്ന പേര് ; കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് ഏഴുവര്‍ഷം; വളപട്ടണം മന്നയില്‍ നാലുവര്‍ഷം കുലിപ്പണിയെടുത്തു ജീവിച്ചു ; നാട്ടുകാര്‍ക്ക് മുഖം കൊടുക്കാതെ തലയാട്ടി കടന്നു പോകുന്ന സവാദ് ; പ്രതിയെ സഹായിച്ചവരെ തേടി എന്‍ഐഎ
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൈവെട്ടു കേസിലെ പ്രതി സവാദ് കഴിഞ്ഞത് ഏഴുവര്‍ഷമെന്ന വിവരം പുറത്തുവന്നു.13 വര്‍ഷം മുൻപ് ന്യൂമാൻ കോളേജിലെ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതിനു ശേഷം കര്‍ണാടക അതിര്‍ത്തിയിലെ കുഞ്ചത്തുരില്‍ ഇയാള്‍ താമസിച്ചിരുന്നു. ഇതിനു ശേഷം ഉള്ളാള്‍ ഭര്‍ഗയില്‍ നിന്നും ഖദീജയുടെ പിതാവിനെ പരിചയപ്പെടുകയും തനിക്ക് ആരുമില്ലെന്നു പറയുകയും ഇതു പ്രകാരം ഇയാളുടെ മകളുമായുള്ള വിവാഹം മതാചാരപ്രകാരം നടത്തുകയായിരുന്നു.
കാസര്‍കോട് നിന്നും പിന്നീട് സവാദ് വളപട്ടണം മന്നയില്‍ നാലുവര്‍ഷം കുലിപ്പണിയെടുത്തു ജീവിച്ചു. അവിടെ നിന്നും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രമായ തില്ലങ്കേരിക്കടുത്തെ വിളക്കോട്ടുരിലും അവിടെ നിന്നും മട്ടന്നൂരിലേക്കും വരികയായിരുന്നു. മട്ടന്നൂര്‍ ബേരെയില്‍ നിന്നും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കാസര്‍കോട് സ്വന്തമായി വീടുവാങ്ങി താമസിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുസ്ലിം ലീഗ് സ്വാധീന പ്രദേശമാണ് ബേര. ഇവിടെ രണ്ടാം പാര്‍ട്ടി സിപിഎമ്മാണ്. നാട്ടുകാരോട് ഷാജഹാനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും മറ്റുള്ളവരോട് മുഖത്ത് നോക്കി സംസാരിക്കാറില്ലെന്നും സി.പിഎം പ്രാദേശിക നേതാവായ നൗഫല്‍ പറഞ്ഞു. കുടുംബവും സവാദും നാട്ടുകാരില്‍ നിന്നു ഒഴിഞ്ഞു ജീവിക്കുകയായിരുന്നുവെന്നും നാട്ടിലെ പൊതുപരിപാടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ലെന്നും നൗഫല്‍ വ്യക്തമാക്കി.
മുഖത്തു നോക്കി നിന്നു സംസാരിക്കാതെ തലയാട്ടി കടന്നു പോകുന്നയാളാണ് സവാദെന്നാണ് അയല്‍ വാസി ശ്രീധരൻ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഇയാളെ കാണാൻ ബന്ധുക്കളെന്ന പേരില്‍ രണ്ടു പേര്‍ ഓട്ടോറിക്ഷയില്‍ വന്നതായും ശ്രീധരൻ പറഞ്ഞു. ഇതിനിടെ, സവാദ് മട്ടന്നൂര്‍ ബേരയിലെത്തിയത് വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി തിരിഞ്ഞതിനു ശേഷമെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ബെംഗളൂരുവിലെത്തിയ സവാദിന് ഇത്രയും കാലം ഒളിവില്‍ കഴിയാൻ എവിടുന്നൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചു വരികയാണ്. ഇയാള്‍ക്ക് സഹായം നല്‍കിയവരെ കണ്ടെത്തിയാല്‍ നിരോധിച്ചിട്ടും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെത്താൻ കഴിയുമെന്നാണ് വിവരം.
നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നവരും ഇന്ത്യയിലും വിദേശത്തുമുള്ള പോപ്പുലര്‍ ഫ്രണ്ട് അനുയായികളും ദേശീയെ അന്വേഷണ ഏജൻസിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കേരളാ പൊലിസ് ഇന്റലിജൻസ് വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കൈ വെട്ടു കേസിലെ പ്രതി വര്‍ഷങ്ങളോളം കണ്ണൂരിലെ മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് കണ്ടെത്താനാവാത്തത് കേരള പൊലീസിന്റെ വീഴ്‌ച്ചയാണെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനം.
പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ ശേഷം വെട്ടാനുപയോഗിച്ച മഴുവുമായി ഒളിവില്‍ പോയ സവാദിനെ കുറിച്ചു വ്യാപകമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. മറ്റൊരു പ്രതിയായ നാസറിനൊപ്പമായിരുന്നു ഇയാള്‍ ഒളിവില്‍ പോയത്. കൂട്ടു പ്രതി പിന്നീട് പൊലിസില്‍ കീഴടങ്ങിയെങ്കിലും സവാദിനെ കുറിച്ചു ഇയാളില്‍ നിന്നും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടെ പ്രതി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും കടന്നതായി വിവരമുണ്ടായിരുന്നു. നേപ്പാളിലും ഒളിവില്‍ കഴിഞ്ഞതായി പറയുന്നുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചോ അല്ലെങ്കില്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ചോ ആയിരിക്കാം ഇയാള്‍ രാജ്യം വിട്ടതും തിരിച്ചെത്തിയതുമാണെന്നാണ് കരുതുന്നത്. അതേസമയം സവാദിന്റെ വിദേശവാസം കേസ് അന്വേഷണം വഴി തിരിച്ചുവിടാനുള്ള ആസുത്രിതമായ വ്യാജ പ്രചാരണമായിരുന്നോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ കാസര്‍കോട്ടെക്ക് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്ട് ഷാനവാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. കാസര്‍കോട് സ്വദേശിനിയായ ഖദീജയെ വിവാഹം കഴിക്കുമ്ബോള്‍ മഹല്ല് കമ്മിറ്റിയില്‍ ഷാനവാസ് എന്നാണ് പേര് പറഞ്ഞിരുന്നത്. സാധാരണ ഗതിയില്‍ മുസ്ലിം വിവാഹത്തില്‍ വരന്റെ മഹല്ല് കമ്മറ്റിയില്‍ നിന്നുള്ള കത്ത് വധുവിന്റെ മഹല്ല് കമ്മിറ്റിയില്‍ ഹാജരാക്കേണ്ടതുണ്ട്. സവാദിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരികയാണ്.
കാസര്‍കോട് നിന്നും കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തും ഇരിട്ടിക്കടുത്തെ വിളക്കോടും താമസിച്ചശേഷമാണ് മട്ടന്നൂര്‍ നഗരസഭയിലെ ബേരത്ത് ഇയാള്‍ വാടക വീട് സംഘടിപ്പിച്ചു താമസം വാറ്റുന്നത്. ബേരത്തെ വാടക വീട്ടില്‍ താമസിക്കാനായി മട്ടന്നൂരിലെ ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സഹായിച്ചതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്.
മട്ടന്നൂരിലും വിളക്കോടുമെല്ലാം ഷാജഹാനെന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. വാടകയ്ക്കു താമസിച്ച ഇടങ്ങളിലെല്ലാം ഭാര്യയുടെ പേരിലാണ് വാടക കരാര്‍ രേഖയുണ്ടാക്കിയത്. തന്റെ പേരില്‍ വാടക വീടെടുക്കുമ്ബോള്‍ തിരച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവ നല്‍കേണ്ടി വരുമെന്നതിനാല്‍ ഇതൊഴിവാക്കാനാണ് ഭാര്യയുടെ പേരില്‍ വാടക കരാറുണ്ടാക്കിയെന്നാണ് പൊലിസ് വിലയിരുത്തുന്നത്.
ഇയാള്‍ പരസ്യമായി ഫോണ്‍ ഉപയോഗിക്കാറില്ലെങ്കിലും പണിസ്ഥലങ്ങളില്‍ ഇയാള്‍ക്ക് ഫോണ്‍ വരുന്നതായി കൂടെ ജോലി ചെയ്തിരുന്നവര്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. ആരുടെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നതെന്നും പരിശോധിച്ചു വരികയാണ്. മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഷാജഹാൻ എന്നാണ് രേഖപ്പെടുത്തിയത്.
രണ്ടാമത്തെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്നുമാണ് രേഖപ്പെടുത്തിയത്. ഇതാണ് അന്വേഷണത്തിന് തുമ്ബായി മാറിയത്. സവാദിന്റെ വീട്ടില്‍ നിന്നും ലഭിച്ച മൊബെല്‍ ഫോണുകളില്‍ നിന്നുമാണ് ഇയാളെ സഹായിച്ചവരെ കുറിച്ചുള്ള വിവരം അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ളത്. ഇവരെ കേന്ദ്രികരിച്ചാണ് അന്വേഷണമാരംഭിച്ചിട്ടുള്ളത്.