ടൈറ്റാനിയം ജോലി തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥിയിൽ നിന്ന് തട്ടിയത് 14 ലക്ഷം രൂപ; ദിവ്യയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ദിവ്യ നായരെ റിമാന്‍ഡ് ചെയ്തു.
പതിനഞ്ച് ദിവസത്തേക്കാണ് ദിവ്യ നായരെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ ഇന്ന് സമര്‍പ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പിനിരയായവര്‍ പണം കൈമാറിയ ദിവ്യ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തും എന്നാണ് പൊലീസ് കരുതുന്നത്.
ടൈറ്റാനിയം എജിഎം ശശി കുമാരന്‍ തമ്പിക്ക് തട്ടിപ്പിലുള്ളത് നിര്‍ണ്ണായക പങ്കാണ്. ദിവ്യ പണം വാങ്ങും മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാം ലാലും ടൈറ്റാനിയത്തിലെത്തിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ നടത്തുന്നത് എജിഎം ശശികുമാരന്‍ തമ്പിയാണ്.
ഇന്‍റര്‍വ്യൂവിന് മുൻപ് പകുതി പണവും ഇന്‍റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്.ടൈറ്റാനിയം ജോലി തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥിയിൽ നിന്ന് തട്ടിയത് 14 ലക്ഷം രൂപ; ദിവ്യയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ ഇന്ന് സമര്‍പ്പിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ദിവ്യ നായരെ റിമാന്‍ഡ് ചെയ്തു.
പതിനഞ്ച് ദിവസത്തേക്കാണ് ദിവ്യ നായരെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ ഇന്ന് സമര്‍പ്പിക്കും.
തട്ടിപ്പിനിരയായവര്‍ പണം കൈമാറിയ ദിവ്യ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തും എന്നാണ് പൊലീസ് കരുതുന്നത്.
ടൈറ്റാനിയം എജിഎം ശശി കുമാരന്‍ തമ്പിക്ക് തട്ടിപ്പിലുള്ളത് നിര്‍ണ്ണായക പങ്കാണ്. ദിവ്യ പണം വാങ്ങും മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാം ലാലും ടൈറ്റാനിയത്തിലെത്തിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ നടത്തുന്നത് എജിഎം ശശികുമാരന്‍ തമ്പിയാണ്.
ഇന്‍റര്‍വ്യൂവിന് മുൻപ് പകുതി പണവും ഇന്‍റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്.