play-sharp-fill
എരുമേലിക്ക്‌ വിമാനമിറങ്ങാം: അതിവേഗ റോഡും റെയില്‍ പാതയും അരികിലുണ്ടാകും; പുതിയ ദേശീയപാത വരുന്നത് എരുമേലിയില്‍ നിര്‍ദിഷ്‌ട വിമാനത്താവളത്തിന് അടുത്ത്

എരുമേലിക്ക്‌ വിമാനമിറങ്ങാം: അതിവേഗ റോഡും റെയില്‍ പാതയും അരികിലുണ്ടാകും; പുതിയ ദേശീയപാത വരുന്നത് എരുമേലിയില്‍ നിര്‍ദിഷ്‌ട വിമാനത്താവളത്തിന് അടുത്ത്

സ്വന്തം ലേഖിക

എരുമേലി: ഇനി വിമാനമിറങ്ങാം. ഒപ്പം അതിവേഗ റോഡും റെയില്‍ പാതയും അരികിലുണ്ടാകും.

പുതിയ ദേശീയപാത വരുന്നത് എരുമേലിയില്‍ നിര്‍ദിഷ്‌ട വിമാനത്താവളത്തിന് അടുത്ത്. ഒപ്പം എരുമേലി വഴി ശബരി റെയില്‍പാതയ്ക്കു നടപടികളും ആയതോടെ നാട്ടില്‍ വരാന്‍ പോകുന്നത് അതിവേഗ വികസനത്തിന്‍റെ വന്‍ പദ്ധതികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി ദേശീയ പാതയ്ക്കാണ് എരുമേലിയില്‍ വിമാനത്താവളത്തിനു പടിഞ്ഞാറു ഭാഗത്തുകൂടി പുതിയ അലൈന്‍മെന്‍റ് തയാറാക്കാന്‍ ഉത്തരവായിരിക്കുന്നത്. നിലവില്‍ വിമാനത്താവളത്തിനു മധ്യഭാഗത്തുകൂടിയാണ് അലൈന്‍മെന്‍റ് എന്നു ബോധ്യപ്പെട്ടതോടെയാണ് പടിഞ്ഞാറുഭാഗത്തു ചേനപ്പാടി വഴി പുതിയ അലൈന്‍മെന്‍റ് തയാറാക്കാന്‍ ധാരണയായിരിക്കുന്നത്.

പുതിയ ദേശീയ പാതയ്ക്കു മൊത്തം 240 കിലോമീറ്റര്‍ നീളവും 45 മീറ്ററുമാണ് വീതി. നാലുവരി പാത നിര്‍മിച്ചു ആറു വരിയായി വികസിപ്പിക്കാനാണ് ലക്ഷ്യം.

നെടുമങ്ങാട് – വിതുര- പുനലൂര്‍ – പത്തനാപുരം- കോന്നി-റാന്നി – എരുമേലി – കാഞ്ഞിരപ്പള്ളി – തിടനാട് – അന്തിനാട് – തൊടുപുഴ – മലയാറ്റൂര്‍ വഴിയാണ് പാത കടന്നുപോവുക. വിമാനത്താവളം ഉള്‍പ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന രീതിയിലായിരുന്നു ആദ്യ അലൈന്‍മെന്‍റ്.

ഇതു മാറ്റി ചേനപ്പാടി വഴി ആക്കണമെന്ന് ഒരു വര്‍ഷം മുൻപ് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞയിടെയാണ് വിമാനത്താവളത്തിന്‍റെ മധ്യഭാഗത്തുകൂടിയാണ് അലൈന്‍മെന്‍റ് പോകുന്നതെന്നു വ്യക്തമായത്. ഇതോടെ മാറ്റാന്‍ തീരുമാനമാവുകയായിരുന്നു.

നിലവില്‍ വിമാനത്താവളത്തിന്‍റെ അന്തിമപദ്ധതി ഇതിനകം സിവില്‍ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഗതിശക്തി ദേശീയ മാസ്റ്റര്‍ പദ്ധതിയിലും സമര്‍പ്പിച്ച സാഹചര്യത്തിലാണ്, ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയില്‍ മാറ്റംവരുത്തുന്നത്.