ടിനി ടോമിനെ  ഫോൺ വിളിച്ചു ശല്യപ്പെടുത്തിയാളെ പത്ത് മിനിറ്റിൽ തിരിച്ചറിഞ്ഞു സൈബർ പൊലീസ്; പ്രതിക്ക് മാപ്പു നല്കി വിട്ടയച്ചു; പൊലീസിന് നന്ദി പറഞ്ഞ് നടൻ

ടിനി ടോമിനെ ഫോൺ വിളിച്ചു ശല്യപ്പെടുത്തിയാളെ പത്ത് മിനിറ്റിൽ തിരിച്ചറിഞ്ഞു സൈബർ പൊലീസ്; പ്രതിക്ക് മാപ്പു നല്കി വിട്ടയച്ചു; പൊലീസിന് നന്ദി പറഞ്ഞ് നടൻ

സ്വന്തം ലേഖകൻ
കൊച്ചി: നടൻ ടിനി ടോമിനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ വ്യക്തിയെ മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിഞ്ഞ് പൊലീസ്. നിരന്തരം പല നമ്പറുകളിൽ നിന്ന് ഫോൺ വിളിച്ച് യുവാവ് ശല്യപ്പെടുത്തിയെന്ന് പരാതിയിൽ ടിനി ടോം പറയുന്നു. ഇയാളുടെ ഫോൺ വിളി അസഹ്യമായതിനെ തുടർന്ന് ഫോൺ നമ്പർ ബ്ലോക് ചെയ്തിരുന്നു.

പിന്നീട് മറ്റു പല നമ്പറുകളിൽ നിന്നായി വിളികൾ.പ്രകോപിപ്പിച്ച് സംസാരിപ്പിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നാണ് വിവരം. പരാതി ​ഗൗരവപൂർവ്വം എടുത്ത പൊലീസ് ദ്രുത​ഗതിയിൽ അന്വേഷണം നടത്തി. പിന്നാലെ കണ്ണൂർ സ്വദേശിയാണ് യുവാവെന്നും തിരിച്ചറിഞ്ഞു.

അന്വേഷണം നടക്കുന്നതറി‍ഞ്ഞ യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പൊലീസ് പിന്നീട് ഇയാളെ സ്റ്റേഷനിലെത്തിച്ചു. യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കിയ ടിനി ടോം പരാതി പിൻവലിച്ചു. ദ്രുത​ഗതിയിൽ അന്വേഷണം നടത്തിയ പൊലീസിന് ടിനി നന്ദിയറിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മാസങ്ങളായി ഷിയാസ് എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയാണ്. ആ നമ്ബര്‍ ബ്ലോക്ക് ചെയ്യുമ്ബോള്‍ അവന്‍ അടുത്ത നമ്ബറില്‍ നിന്നും വിളിക്കും. ഞാന്‍ തിരിച്ച്‌ പറയുന്നത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ എത്തിയത്’-ടിനി പറയുന്നു.

എറണാകുളം റൂറല്‍ എസ്പി കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ടീം തന്നെ രംഗത്തിറങ്ങി. വളരെ വേഗത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഷിയാസ് ആണ് ഫോണ്‍ വിളിച്ച്‌ ശല്യപ്പെടുത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് തിരയുന്നു എന്നറിഞ്ഞ ഷിയാസ് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു.

ഷിയാസിനെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ടിനി ടോമും സ്റ്റേഷനിലെത്തി. പ്രത്യേക മാനസികാവസ്ഥയില്‍ ആണ് താന്‍ ഇങ്ങനെ പെരുമാറിയതെന്ന് ഷിയാസ് പറഞ്ഞു.

യുവാവിന്റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി. പിന്‍വലിച്ചു. മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശവും നല്‍കി.