ടിക്കി ടാക്കാ സെവൻ അപ്പ്‌ ; ഏഴിൽ കോസ്റ്റാറിക്കയെ  മുക്കി സ്പെയിൻ; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ്‌ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നൻ.

ടിക്കി ടാക്കാ സെവൻ അപ്പ്‌ ; ഏഴിൽ കോസ്റ്റാറിക്കയെ മുക്കി സ്പെയിൻ; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ്‌ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നൻ.

Spread the love

അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍ മഴ തീര്‍ത്ത് മുന്‍ ചാമ്പ്യന്മാര്‍. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്ന്‍ കോസ്റ്റ റിക്കയെ ഗോള്‍ മഴയില്‍ മുക്കി. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം. മത്സരത്തിന്റെ 11ാം മിനുട്ടില്‍ ഡാനി ഒല്‍മോയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഗാവി നല്‍കിയ പന്ത് ്ഒല്‍മോ കൃത്യമായി സൂപ്പര്‍ താരം നവാസ് കാക്കുന്ന കോസ്റ്റ റിക്കന്‍ പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് കോസ്റ്റ റിക്ക മറക്കാന്‍ ശ്രമിക്കുന്ന അനുഭവങ്ങളാണ് സ്‌പെയ്ന്‍ സമ്മാനിച്ചത്. രണ്ടാം ഗോള്‍ നേടാനായി സ്‌പെയിനിന് വേണ്ടിവന്നത് പത്ത് മിനുട്ട് മാത്രം. ജോര്‍ഡി ആല്‍ബ വെച്ച് നല്‍കിയ ക്രോസിന് സ്‌ട്രൈക്കര്‍ മാര്‍കോ അസെന്‍സിയോയുടെ കൃത്യതയാര്‍ന്ന ഫിനിഷിംഗ്. 21ാം മിനുട്ടില്‍ സ്‌പെയ്ന്‍ രണ്ട് ഗോളിന് മുന്നില്‍.

വീണ്ടും പത്ത് മിനുട്ട് വ്യത്യാസം. 31ാം മിനുട്ടില്‍ സ്‌പെയിനിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഫെറാന്‍ ടോറസ് നവാസിനെ മറികടന്ന് വലയിലെത്തിച്ചു. അങ്ങനെ ആദ്യ പകുതി എതിരില്ലാത്ത മൂന്ന് ഗോളില്‍ അവസാനിച്ചു. ഗംഭീര തുടക്കമാണ് രണ്ടാം പകുതിയിലും ടീം പുറത്തെടുത്തത്. 54-ാം മിനുട്ടില്‍ ഫെറാന്‍ ടോറസ് തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. സ്‌പെയ്ന്‍ 4 ഗോളിന് മുന്നില്‍. കോസ്റ്റ റിക്കന്‍ ടീമിന് പിന്നീടങ്ങോട്ട് പന്തില്‍ തോടേണ്ടി വന്നില്ല എന്നതാണ് വാസ്തവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75-ാം മിനുട്ടില്‍ ഗാവിയലൂടെ സ്‌പെയ്ന്‍ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. 90-ാം മിനുട്ടില്‍ കാര്‍ലോസ് സോലറും. അധിക മിനുട്ടില്‍ അല്‍വാരോ മൊറാട്ടയും വല കുലുക്കിയതോടെ സ്‌പെയ്ന്‍ വിജയം എതിരില്ലാത്ത ഏഴ് ഗോളിനായി. 82 ശതമാനത്തിലധികം സമയവും സ്‌പെയ്ന്‍ താരങ്ങളുടെ കൈപ്പിടിയിലായിരുന്നു പന്ത്. ആക്രമണ മുനയില്ലാതെ കളിച്ച കോസ്റ്റ റിക്കയ്ക്ക് ഒരു ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാനായില്ല.