മലയോര മേഖലയിൽ പുലി ഭീതി രൂക്ഷം ; എരുമേലി അറയാഞ്ഞിലിമണ്ണിലും ഭീതി വിതച്ച് ഒരാഴ്ചയായി പുലിയുടെ വിളയാട്ടം; സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് വനം വകുപ്പ്, മനുഷ്യനെ പുലി പിടിച്ച് വലിയ വാർത്തയായാലെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകൂവെന്നും നാട്ടുകാർ പരാതിപ്പെടുന്നു
സ്വന്തം ലേഖിക
പത്തനംതിട്ട :മുണ്ടക്കയത്തിന് പിന്നാലെ എരുമേലി അറയാഞ്ഞിലി മണ്ണിലും നാട്ടിലിറങ്ങിപുലിയുടെ ഭീകര വിളയാട്ടം. പകൽ പോലും പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മുതിർന്നവർക്ക് ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല.
കഴിഞ്ഞ ദിവസം ടാപിംഗിന് റബ്ബർ തോട്ടത്തിലിറങ്ങിയ സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ അനിൽകുമാർ മ്ലാവിനെ ഓടിച്ച് വരുന്ന പുലിയെ കണ്ട് മരത്തിൽ കയറി രക്ഷപെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മണിക്കൂറോളം മരത്തിന് മുകളിലിരുന്ന അനിൽകുമാർ പുലി പോയെന്ന് ഉറപ്പ് വരുത്തിയാണ് താഴെ ഇറങ്ങി ടാപിംഗ് നടത്താതെ തിരികെ വീട്ടിലേക്ക് പോയത്.പത്തനംതിട്ട ജില്ലയിൽ ശബരിമല വനത്തോട് ചേർന്നുള്ള പ്രദേശമാണ് ഇടകടത്തി അറയാഞ്ഞിലി മണ്ണ്.
മനുഷ്യനെ പുലി പിടിച്ച് വലിയ വാർത്തയായാലെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകൂവെന്നും നാട്ടുകാർ പരാതിപ്പെടുന്നു . വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലി തന്നെയാണ് വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് ഉറപ്പ് വരുത്തിയാലെ പുലിയെ കെണി വച്ച് പിടിക്കുവെന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം .