രണ്ടുവർഷം മുൻപ് സഹോദരൻ മരിച്ചു; ഞായറാഴ്ച തുരുത്തിയിലുണ്ടായ അപകടത്തിൽ മാതാപിതാക്കളും; അമലിനെ തനിച്ചാക്കി സൈജുവും വിബിയും യാത്രയായി
സ്വന്തം ലേഖകൻ
ചിങ്ങവനം: അമലിനെ തനിച്ചാക്കി സൈജുവും വിബിയും യാത്രയായി.
ഞായറാഴ്ച എംസി റോഡ് തുരുത്തിയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ദന്പതികളാണ് സൈജുവും വിബിയും. വിബിയുടെ സഹോദരിയുടെ അമ്മായി അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് ഭര്‍ത്താവായ സൈജുവുമൊത്ത് വള്ളംകുളത്തേക്ക് പോകുന്നതിനിടെയാണ് തുരുത്തി പുന്നമൂട് ജംഗ്ഷനില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് കാര്‍ പാഞ്ഞു കയറിയത്.
അമിത വേഗതയില്‍ നിയന്ത്രണം നഷ്ടമായി പാഞ്ഞടുത്ത കാര്‍ സ്കൂട്ടറില്‍ ഇടിച്ച് ഇരുവരുമായി മീറ്ററുകളോളം സഞ്ചരിച്ചശേഷം സമീപത്തെ കടയുടെ മതിലില്‍ ഇടിച്ചമര്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദന്പതികളെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചിയില്‍ സ്റ്റേഷനറി കട നടത്തുകയാണ് സൈജു. മന്ദിരം കവലയിലെ സെന്റ് മേരീസ് മഗ്ദലനമറിയം ഹൈസ്കൂളിലെ ക്ലാര്‍ക്കായിരുന്നു വിബി. രണ്ട് വര്‍ഷം മുൻപാണ് അമലിന്റെ സഹോദരൻ ഏബലും മരണപ്പെട്ടത്.