തൃശൂരില്‍ ടയര്‍ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
തൃശൂർ: മാന്ദാമംഗലം കിട്ടിങ്ങില്‍ ടയർ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ റബർ കത്തി നശിച്ചു. പുത്തൂർ കൈനൂർ സ്വദേശി പുഷ്കരന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ് കമ്പനിയിലാണ് ഇന്നു പുലർച്ചെ നാലരയോടെ തീപിടത്തമുണ്ടായത്.
തൃശൂർ, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നു നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂർ കൊണ്ട് നിയന്ത്രണവിധേയമാക്കി. ടയർ കമ്പനിയിലെ പിൻവശത്തെ ചുവർ പൊളിച്ചാണ് അഗ്നിരക്ഷാസേന അകത്ത് കടന്നത്.
കമ്പനിയുടെ അകത്ത് ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിനാല്‍ വൻ അപകടം ഒഴിവായി. ടയറിന്‍റെ റിസോളിംഗ് ഭാഗങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിച്ചിരുന്നു. അഗ്നിബാധയുണ്ടായ സമയത്ത് ഇതര സംസ്ഥാന തൊഴിലാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ നല്‍കിയ വിവരത്തെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0