ജോലിക്ക് പോകവേ ബസിൽ കുഴഞ്ഞു വീണു യുവതി മരിച്ചു: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
തൃശൂര്‍: ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കൊടുങ്ങല്ലൂരിൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസിൽ സൂപ്പർവൈസറായ കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0