പൂരം കൊടിയേറി മക്കളേ…!!!ആൾക്കടലിലേക്ക് പെയ്തിറങ്ങാൻ നാടും നഗരവും; കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു; വെടിക്കെട്ടും, കുടമാറ്റവും കൊണ്ട് കാഴ്ചയുടെ വിസ്മയമാകാൻ തൃശ്ശൂരിന്റെ രാവും പകലും
സ്വന്തം ലേഖകൻ
തൃശൂർ : തൃശൂരിൽ ഇന്ന് പൂരം. രാവിലെ 7.30 മുതൽ ഘടക പൂരങ്ങൾ വന്നുതുടങ്ങും. ഘടകപൂരങ്ങളിൽ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാടെത്തുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും.
പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കാട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തും. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പതിനൊന്നരയോടെ നടുവിൽ മഠത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2.10ന് ഇവിടെ ചെണ്ടപ്പുറത്തു കോലു വീഴും. കിഴക്കൂട്ട് അനിയൻ മാരാർ ഊട്ടുന്ന മേളസദ്യയാണ് ഇക്കുറി ഇലഞ്ഞിത്തറ മേളം. ഈ സമയം തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രമാണിയാകും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.
2023 തൃശൂർ പൂരത്തിന്‍റെ പ്രധാന തിയതികളും ചടങ്ങുകളും
ഏപ്രിൽ 27 വ്യാഴാഴ്ച രാത്രി 8.00 മണിക്ക് ചേറ്റുപുഴ ഇറക്കം
ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ചമയപ്രദർശനം ഉദ്ഘാടനം, വൈകുന്നേരം 7.00 മണിക്ക് സാമ്പിൾ വെടിക്കെട്ട്,
ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 10.00 മുതല്‍ രാത്രി 12.00 വരെ ചമയ പ്രദർശനം,
ഏപ്രിൽ 30 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, 2.00 മണിക്ക് ഇലഞ്ഞിത്തറ മേളം, വൈകുന്നേരം 5.00 മണിക്ക് തെക്കോട്ടിറക്കം, കുടമാറ്റം, രാത്രി 10.30ന് രാത്രി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയും നടക്കും. മേയ് 1 തിങ്കളാഴ്ചയാണ് പകൽപ്പൂരം. അന്ന് പുലർച്ചെ 3.00 മണിക്ക് വെടിക്കെട്ട്, ഉച്ചയ്ക്ക് 12.00 മണിക്ക് ഉപചാരം ചൊല്ലൽ, തുടർന്ന് പകൽ വെടിക്കെട്ട്, വൈകുന്നേരം 5.390ന് ആറാട്ട്, 6.00 മണിക്ക് പഞ്ചവാദ്യം, 8.00 മണിക്ക് മേളം, കൊടിയിറക്കം എന്നിങ്ങനെയാണ് വരുന്ന ചടങ്ങുകൾ.