നാടും നഗരവും ഒന്നാകെ ആഘോഷ തിമിര്‍പ്പില്‍; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ ഇന്ന്; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി; കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തി

നാടും നഗരവും ഒന്നാകെ ആഘോഷ തിമിര്‍പ്പില്‍; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ ഇന്ന്; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി; കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തി

തൃശൂർ: മേളപ്പെരുക്കങ്ങളും കുടമാറ്റത്തിന്റെ അഴകും വെടിക്കെട്ടിന്റെ വിസ്മയവുമായി പൂരാവേശത്തിലാണ് തൃശൂർ.

ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനടവഴി അകത്തേയ്ക്ക് പ്രവേശിച്ചു.

ചടങ്ങുകള്‍ പൂർത്തിയാക്കിയതിനുശേഷം പടിഞ്ഞാറെ നടവഴി പുറത്തേയ്ക്ക് വരും. അവിടെയുള്ള പാണ്ടിമേളം അവസാനിച്ചതിനുശേഷം ക്ഷേത്രത്തിനുള്ളിലേയ്ക്ക് മടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്ന്, കുറ്റൂർ നെയ്തലക്കാവിലമ്മയുമായെത്തിയ എറണാകുളം ശിവകുമാർ കഴിഞ്ഞദിവസം പൂര വിളംബരം അറിയിച്ചു. പൊരിവെയിലിനെ കൂസാതെയെത്തിയ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് തെക്കെ ഗോപുരനട തുറന്ന് തൃശൂർ പൂരം വിളംബരം ചെയ്തത്.