തൃശൂര്‍ പൂരത്തിന്‍റെ പ്രതിസന്ധി തീർന്നു; വനംവകുപ്പിന്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍; പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും
തൃശൂര്‍: പൂരത്തിന്‍റെ പ്രതിസന്ധി തീർന്നു.
ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍. വെറ്റിനറി സംഘത്തിന്‍റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ലെന്നും വനം വകുപ്പിന്‍റെ ഉത്തരവില്‍ നിന്നും ഇത് ഉടൻ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
പൂരം നല്ല രീതിയില്‍ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികം.ഹൈക്കോടതിയില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു