play-sharp-fill
ഭാരതപ്പുഴയിൽ സുഹൃത്തുക്കളുമൊത്ത്  കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഭാരതപ്പുഴയിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

 

 

പാലക്കാട്: പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി മുഹമ്മദിന്റെ മകൻ ഫർഹാൻ (18) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.

 

കൂട്ടുക്കാരുമൊത്ത് ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്പോഴാണ് അപകടം. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 

തുടർന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഫർഹാനെ വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പെരിന്തൽമണ്ണയിൽ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ് ഫർഹാൻ. പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.