‘എടുത്തോണ്ട് പോടാ പട്ട’എന്ന് പറഞ്ഞ് കയര്‍ത്ത തൃശൂര്‍ കമ്മീഷണര്‍ അങ്കിത് കുമാറിനെ സ്ഥലം മാറ്റും; ഉത്തരവ് ഇന്ന് പുറത്തിറങ്ങും; നടപടി തൃശ്ശൂർ പൂരം നടത്തിപ്പില്‍ വീഴ്ച വരുത്തിയതിൽ;  അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും സ്ഥലം മാറ്റും

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പില്‍ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സ‍ർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

അങ്കിതിന് പകരം നിയമനം നല്‍കാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതില്‍ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാല്‍ ഉത്തരവ് ഇന്നിറങ്ങും.

അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പൊലീസ് നിയന്ത്രണത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നി‍ർദേശം നല്‍കിയിട്ടുണ്ട്.