‘കൂട്ടം കുറച്ചാല്‍ നേട്ടം കൂടും, ; സിപിഎം  പാര്‍ട്ടി സമ്മേളനത്തിന് പിറകെ കോവിഡ് ജാഗ്രതാ പോസ്റ്റ്;  പൊങ്കാലയിട്ട് ജനം; കമന്റ് ബോക്സ് പൂട്ടി കളക്ടര്‍

‘കൂട്ടം കുറച്ചാല്‍ നേട്ടം കൂടും, ; സിപിഎം പാര്‍ട്ടി സമ്മേളനത്തിന് പിറകെ കോവിഡ് ജാഗ്രതാ പോസ്റ്റ്; പൊങ്കാലയിട്ട് ജനം; കമന്റ് ബോക്സ് പൂട്ടി കളക്ടര്‍

സ്വന്തം ലേഖിക

തൃശ്ശൂര്‍: സിപിഎം പാര്‍ട്ടി സമ്മേളനത്തിനു പുറകെ കോവിഡ് ജാഗ്രത പോസ്റ്റിട്ട തൃശൂര്‍ കളക്ടര്‍ക്ക് പൊങ്കാല അഭിഷേകം.

സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍,
‘കൂട്ടം കുറച്ചാല്‍ നേട്ടം കൂടും’ എന്ന ജാഗ്രതാ പോസ്റ്റാണ് കളക്ടര്‍ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് വിമര്‍ശന കമന്റുകള്‍ വന്ന് നിറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികവും സിപിഎം സമ്മേളനത്തിൻ്റെ ഫോട്ടോകളാണ് കമന്റുകളായി പോസ്റ്റ് ചെയ്യപ്പെട്ടത്. ജനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കിക്കൊണ്ടുള്ള ‘തിരുവാതിരകളി’ സംഘാടനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതുകൂടാതെ, പാര്‍ട്ടി സമ്മേളനം വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലപ്രദമായ നടപടിയൊന്നുമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ്, സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ജാഗ്രതാ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ, പാര്‍ട്ടി സമ്മേളനത്തിന്റെ ഫോട്ടോകളും വിമര്‍ശന കമന്റുകളും കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു.

ഈ സാഹചര്യത്തിലാണ് കളക്ടര്‍ കമന്റ് ബോക്സ് പൂട്ടിയത്.