ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു പൂർണമായും കത്തി നശിച്ചു, യാത്രക്കാരന് പരിക്ക്
തൃശൂര്‍: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു പൂർണമായും കത്തി നശിച്ചു. തീ പിടിത്തത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ബൈക്ക് യാത്രികനായ പേരാമംഗലം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. കൊട്ടേക്കാട് പള്ളിക്ക് സമീപത്താണ് സംഭവം.
ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Third Eye News Live
0