play-sharp-fill
കാലാവസ്ഥ അനുകൂലം; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാളെ  വൈകിട്ട്

കാലാവസ്ഥ അനുകൂലം; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാളെ വൈകിട്ട്

സ്വന്തം ലേഖിക

തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാൽ നാളെ വൈകിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്താൻ ധാരണ. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്.


വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് നാളെ വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തവര്‍ഷം ഏപ്രില്‍ 30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും.