play-sharp-fill
തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം;  ഇനി അടുത്ത പൂരത്തിന് കാണാം,മുഖാമുഖം നിന്ന്  യാത്രപറഞ്ഞ് ഗജവീരന്മാർ

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം; ഇനി അടുത്ത പൂരത്തിന് കാണാം,മുഖാമുഖം നിന്ന് യാത്രപറഞ്ഞ് ഗജവീരന്മാർ

സ്വന്തം ലേഖിക

തൃശൂര്‍: പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി , പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് സമാപനം.


അതേസമയം, ചൊവ്വാഴ്ച രാത്രി കനത്ത മഴ മൂലം മാറ്റി വെച്ച വെടിക്കെട്ട് ബുധനാഴ്ച വൈകീട്ട് നടത്തുമെന്ന പ്രഖ്യാപനം ഉള്ളതിനാല്‍ നിരവധിയാളുകള്‍ ഇപ്പോഴും നഗരത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലല്‍ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്ബേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാറും തിരുവമ്ബാടിയുടെ തിടമ്ബേറ്റിയ തിരുവമ്ബാടി ചന്ദ്രശേഖരനും മുഖാമുഖംനിന്ന് തുമ്പിയുയര്‍ത്തി.

അതിനുമുൻപ് മണിക്കൂറുകളോളം നീണ്ട മേളമുണ്ടായി, ഒപ്പം ചെറിയ കുടമാറ്റവും. ഉപചാരം ചൊല്ലലിന് ശേഷം ഭഗവതിമാര്‍ വടക്കുന്നാഥനെ വണങ്ങാന്‍ മതിലകത്തേക്ക് പ്രവേശിച്ചതോടെ പകല്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് ഒരുക്കമായി. ചെറിയ തോതില്‍ വെടിക്കെട്ടും നടന്നു. അടുത്ത വര്‍ഷത്തെ പൂരം ഏപ്രില്‍ 30നാണ്.