വീണ്ടും ഡോക്ടർമാർക്കെതിരെ രോഗിയുടെ അതിക്രമം; ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞു; തൃപ്പൂണിത്തുറയിൽ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
തൃപ്പൂണിത്തുറ: ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ട വനിതാഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതി പിടിയിൽ. കുരീക്കാട് പള്ളിത്തോട് മലയിൽ അനിൽകുമാറിനെയാണ് (42)ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. നടുവിനു പരിക്കു പറ്റിയത് മൂലം ആശുപത്രിയിൽ എത്തിയതായിരുന്നു പ്രതി. എന്നാൽ, ക്യൂവിൽ നിൽക്കാതെ മുൻപോട്ട് വന്ന പ്രതിയോട് ക്യൂവിൽ നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പ്രതി മാറി നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Third Eye News Live
0