ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കയറി ;യുവാവിനെ വിവസ്ത്രനാക്കി, കെട്ടിയിട്ട് കവര്‍ച്ച ;തൃപ്പൂണിത്തുറയിൽ യുവാക്കൾ  പിടിയിൽ

ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കയറി ;യുവാവിനെ വിവസ്ത്രനാക്കി, കെട്ടിയിട്ട് കവര്‍ച്ച ;തൃപ്പൂണിത്തുറയിൽ യുവാക്കൾ പിടിയിൽ


സ്വന്തം ലേഖിക

തൃപ്പൂണിത്തുറ : ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി യുവാവിനെ കെട്ടിയിട്ട് പണവും മറ്റും കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചോറ്റാനിക്കര അമ്ബാടിമല ചാണിയില്‍ കുഞ്ഞപ്പു എന്ന അരുണ്‍ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ്പറമ്ബില്‍ അര്‍ഷാദ് (26) എന്നിവരെയാണ് തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെയുണ്ടായിരുന്ന യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിടുകയും പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റും കവര്‍ച്ച ചെയ്ത് ഇവര്‍ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.