play-sharp-fill
കോട്ടയം തൃക്കൊടിത്താനത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും, അമ്മയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം തൃക്കൊടിത്താനത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും, അമ്മയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

തൃക്കൊടിത്താനം: യുവാവിനെയും, അമ്മയെയും വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തോട്ടയ്ക്കാട്, പൊങ്ങന്താനം, ശാന്തിനഗർ കോളനിയിൽ മുള്ളനാക്കൾ വീട്ടിൽ മോനുരാജ് (29), തോട്ടയ്ക്കാട്, പൊങ്ങന്താനം, പന്തിരുപറ കോളനിയിൽ ചൂരത്തറ വീട്ടിൽ മനീഷ് ഗോപി (കണ്ണൻ 29), മാടപ്പള്ളി കുറുമ്പനാടം, പൈലിക്കവല ഭാഗത്ത് വേലം പറമ്പിൽ വീട്ടിൽ കൃഷ്ണകുമാർ വി.ആർ (31) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി മാടപ്പള്ളി സ്വദേശിയായ യുവാവിനെയും, ഇയാളുടെ അമ്മയെയും ആക്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മാടപ്പള്ളി പുളിയാകുന്ന് ജംഗ്ഷനിൽ വച്ച് ഇവർ തടഞ്ഞു നിർത്തുകയും, യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവിനെ ഇവർ മറ്റൊരു ഓട്ടോയിൽ പിന്തുടർന്നെത്തി യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും, യുവാവിന്റെ അമ്മയെയും വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇവര്‍ യുവാവുമായി മുൻപ് വഴക്കുണ്ടാവുകയും, ഇതിന്റെ പേരിൽ മുൻ വിരോധം നിലനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്.

സംഭവത്തിനുശേഷം ഇവര്‍ സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവില്‍ ഇവരെ പിടികൂടുകയുമായിരുന്നു. ഇവരിലൊരാളായ മോനു രാജിന് വാകത്താനം, കോട്ടയം ഈസ്റ്റ്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലും, മനീഷ് ഗോപിക്ക് വാകത്താനം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, എസ്.ഐ അൻസാരി, സി.പി.ഓ മാരായ അരുൺ, ജസ്റ്റിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.