play-sharp-fill
വാക്കുതർക്കം കൈയ്യാങ്കളിയിലെത്തി; യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത ശേഷം കമ്പി വടി കൊണ്ട് ആക്രമിച്ചു; പായിപ്പാട് സ്വദേശികൾ പോലീസ് പിടിയിൽ

വാക്കുതർക്കം കൈയ്യാങ്കളിയിലെത്തി; യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത ശേഷം കമ്പി വടി കൊണ്ട് ആക്രമിച്ചു; പായിപ്പാട് സ്വദേശികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പായിപ്പാട് നാലുകോടി ഭാഗത്ത് പ്ലാന്തറ വീട്ടിൽ ബാബു മകൻ ബിബിൻ (24), പായിപ്പാട് നാലുകോടി ഭാഗത്ത് മറ്റക്കാട്ടുപറമ്പിൽ വീട്ടിൽ ശശിധരൻ മകൻ പ്രദീഷ് (പല്ലൻ പ്രദീഷ് -26) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ആരമലക്കുന്ന് ഭാഗത്തു നിൽക്കുകയായിരുന്ന സജിത്തും സുഹൃത്തുക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ഇവര്‍ക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും, അതിനു ശേഷം ഇവര്‍ കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് അടിക്കുകയുമായിരുന്നു.

സംഭവത്തിനു ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബിബിനെയും പ്രദീഷിനെയും പിടികൂടുകയുമായിരുന്നു.

പ്രദീഷിന് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. തൃക്കൊടിത്താനം എസ്.എച്ച്. ഓ അജീബ് ഇ, എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.