തൃക്കാക്കരയില്‍ രണ്ട് വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം; കുട്ടിയെ ഇല്ലാതാക്കാന്‍ തന്നെയാണ് ശ്രമം നടന്നത്; സംഭവത്തിൽ അമ്മയുള്‍പ്പെടെ വീട്ടിലെ എല്ലാവര്‍ക്കും പങ്കുണ്ടെന്ന് കുട്ടിയുടെ പിതാവ്
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കരയില്‍ രണ്ട് വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയെ ഇല്ലാതാക്കാന്‍ തന്നെയാണ് വീട്ടിലുള്ളവര്‍ ശ്രമിച്ചതെന്നും കുട്ടിയെ മര്‍ദിച്ചതില്‍ അമ്മയുള്‍പ്പെടെ വീട്ടില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ്.
സഹോദരിയുടെ സുഹൃത്തായ ആന്‍റണി ടിജിനെതിരെ താന്‍ നേരത്തെ നല്‍കിയ പരാതിയില്‍ ഇയാള്‍ക്ക് വൈരാഗ്യം ഉണ്ട്. കുട്ടിയുടെ ശരീരത്തില്‍ ഉള്ള പരിക്കുകള്‍ പല കാലങ്ങളിലായി വീട്ടുകാര്‍ ഉപദ്രവിച്ചത് തന്നെയാണ്. കൈ ഒടിഞ്ഞ് മകള്‍ ബോധരഹിതയായതു കൊണ്ടു മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പിതാവ് പറഞ്ഞു. മകളുടെ ആരോഗ്യം മെച്ചപ്പെട്ടാല്‍ തിരുവനന്തപുരത്ത് എത്തിച്ച് ചികത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തായ ആന്റണി ടിജിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാള്‍ കുട്ടിയെ മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്നും പിതാവ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരിയും ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തായ ആന്റണി ടിജിന്‍ പിന്നീട് ഇവര്‍ക്കൊപ്പം തന്നെയായി താമസം. ഇയാളെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല. എന്നാല്‍ വീട്ടില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട്.
കുട്ടിക്ക് അപസ്മാരമോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. അസുഖം ഉണ്ടെന്ന് ഇപ്പോള്‍ മാത്രമാണ് അറിയുന്നത്. കുട്ടിയുടെ സംരക്ഷണം തനിക്ക് വിട്ടു നല്‍കണമെന്ന് പൊലീസിനോട് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട് . തൃക്കാക്കര പോലീസ് മൊഴിയെടുത്ത ശേഷം കൊച്ചി സിറ്റി പോലീസ് പോലീസ് കമ്മീഷണര്‍ക്കു മുന്നിലും കുട്ടിയുടെ പിതാവ് എത്തിയിരുന്നു.