തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്ക് ആശയകുഴപ്പമില്ല ; സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും; എം സ്വരാജ്
സ്വന്തം ലേഖിക
കൊച്ചി :തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എം സ്വരാജ്. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കെ എസ് അരുൺകുമാറിനായി പ്രവർത്തകർ ചുവരെഴുത്ത് തുടങ്ങിയത് മാധ്യമവാർത്തകൾ വിശ്വസിച്ചാണ്. തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്ക് ആശയകുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ എസ് അരുൺ കുമാറിനായി ചുവരെഴുത്ത് തുടങ്ങിയിരുന്നു . എന്നാൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ചുവരെഴുത്ത് നിർത്തിവച്ചു. തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അറിയിക്കുകയായിരുന്നു. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു