തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിക്ക് പരുക്കേറ്റ സംഭവം: കുട്ടിക്ക് പൊള്ളലേറ്റത് കുന്തിരിക്കം വീണ്; കയ്യൊടിഞ്ഞത് സ്പൈഡർമാൻ കളിയിൽ ; കേസില്‍ താന്‍ നിരപരാധിയെന്ന് ആന്റണി ടിജിന്
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിക്ക് പരുക്കേറ്റ കേസില്‍ താന്‍ നിരപരാധിയെന്ന് ആന്റണി ടിജിന്. കുഞ്ഞിനെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല, പൊള്ളലേറ്റത് കുന്തിരിക്കം വീണാണ്. സ്പൈഡര്മാന് കളിക്കിടെ കുഞ്ഞിന്റെ കൈ ഒടിഞ്ഞു.
കുട്ടി കരയാത്തതിനാല്‍ അറിഞ്ഞില്ലെന്നും ടിജിന് പറയുന്നു. കുട്ടിയെ രണ്ടുതവണ ആശുപത്രിയിലെത്തിച്ചതും താന്‍ തന്നെയാണെന്നും സത്യം കുട്ടി പറയുമെന്നും കൊച്ചിവിട്ടു പോയിട്ടില്ലെന്നും ആന്റണി ടിജിന് വെളിപ്പെടുത്തി.
എന്നാല്‍ കുട്ടിയുടെ ദേഹത്ത് എങ്ങനൊണ് ഗുരുതരമായ പരിക്കുകളേറ്റത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ കുട്ടിയുടെ അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇരുവരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു വ്യക്തമാക്കി. കുട്ടിക്ക് ഹൈപ്പര്‍ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങള്‍ ആരൊക്കെയോ ചോര്‍ത്തുന്നുണ്ടെന്നും, മുറിവുകള്‍ സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാലീ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, സംഭവം അറിഞ്ഞ് കുട്ടിയുടെ അച്ഛന് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മകള്‍ സാധാരണ കുട്ടിയാണെന്നും കുട്ടിയ്ക്ക് ഹൈപ്പര്‍ ആക്ടീവ് രീതികളില്ലെന്നും അച്ഛന് വ്യക്തമാക്കുന്നു.
കുട്ടിയുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്നും അച്ഛന് ആവശ്യപ്പെടുന്നു. ഏഴ് മാസം മുമ്പാണ് ഭാര്യ മകളെയും എടുത്ത് വീടു വിട്ടിറങ്ങിയത്. പിന്നീട് തിരിച്ചു വരാന്‍ തയാറായില്ലെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു.