video
play-sharp-fill
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്‍റെ മകൾ അയറ ആണ് മരിച്ചത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് കുഞ്ഞിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.

കുട്ടി കളിക്കുന്നതിനിടെയാണ് അപകടം. ആ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. ഗേറ്റിൽ കയറി കളിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.

അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group