play-sharp-fill
നിയമവിരുദ്ധമായി കാറില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്നുപേർ പിടിയില്‍

നിയമവിരുദ്ധമായി കാറില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്നുപേർ പിടിയില്‍

സുല്‍ത്താൻ ബത്തേരി : നിയമവിരുദ്ധമായി കാറില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്നുപേർ പിടിയില്‍.

കല്‍പറ്റ ചൊക്ലി വീട്ടില്‍ സെയ്‌ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാർ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു (20), പള്ളിയാല്‍ വീട്ടില്‍ പി. നസീഫ് (26) എന്ന ബാബുമോൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് സ്പെഷല്‍ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്.

ബത്തേരി ചുങ്കം ജങ്ഷനില്‍ വാഹന പരിശോധന നടത്തുമ്ബോഴാണ് കെ.എല്‍ 55 വൈ. 8409 നമ്ബർ മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തിരകളുമായി ഇവർ പിടിയിലാവുന്നത്. ഇവരില്‍നിന്ന് നാല് തിരകളും കത്തികളും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ഷൻ സ്പെഷല്‍ ഫ്ലയിങ് സ്ക്വാഡ് ഇൻചാർജ് കെ.ജി. രേനകുമാർ, അസി. സബ് ഇൻസ്‌പെക്ടർ മോഹനൻ, സിവില്‍ പൊലീസ് ഓഫിസർ അജിത് എന്നിവരാണ് ഫ്ലയിങ് സ്ക്വാഡ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.