രോഗിയായ അമ്മയെ കണ്ട് തിരികെ പോകവേ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ദേഹത്ത് കയറിപ്പിടിച്ചു ; യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; മൂന്നു പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. ബസ് ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്. പറവൂര്‍ ഏഴിക്കര സ്വദേശിയായ യുവതിയ്ക്കാണ് മോശം അനുഭവമുണ്ടായത്. ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാന്‍ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ അടുത്ത് കാര്‍ നിര്‍ത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവാക്കൾ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതിനിടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും ഇടപെട്ടു. മൂവർസംഘത്തെ നാട്ടുകാർ പിടികൂടിയാണ് മുനമ്പം പൊലീസിന് കൈമാറിയത്. പിടിയിലായ അജ്മലിന് പരിക്കേറ്റിട്ടുണ്ട്. സംഘം വഴിയില്‍ ഏറെനേരം കാത്തുകിടന്നാണ് യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.