കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത് ഗൂഗിള്‍ പേ വഴി; സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ; പ്രതികളിലൊരാളായ ഇരുപതുകാരൻ്റെ പേരിൽ 20 കേസുകൾ

കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത് ഗൂഗിള്‍ പേ വഴി; സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ; പ്രതികളിലൊരാളായ ഇരുപതുകാരൻ്റെ പേരിൽ 20 കേസുകൾ

സ്വന്തം ലേഖിക

കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍(20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (21) അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് വച്ചാണ് പ്രതികള്‍ മലപ്പുറം സ്വദേശിയുടെ കഴുത്തില്‍ കത്തി വെച്ച്‌ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മോഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗൂഗിള്‍ പേയുടെയും പേടിഎമ്മിന്റെയും പാസ്‌വേഡ് പറയപ്പിച്ച്‌ അരലക്ഷം രൂപയോളം കവര്‍ന്നുവെന്നാണ് കേസ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇ.കെ.ബൈജു ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം നിരവധി സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെകുറിച്ചും അന്വേഷണം നടത്തിയിരുന്നു.