ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് കുടുംബത്തെ മുഴുവന്‍ ചുട്ടുകൊല്ലുമെന്ന് ഭീഷണി; കര്‍ണാടക മന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് കുടുംബത്തെ മുഴുവന്‍ ചുട്ടുകൊല്ലുമെന്ന് ഭീഷണി; കര്‍ണാടക മന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക

ബംഗളൂരു: ഭൂമി തര്‍ക്കത്തെതുടര്‍ന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയ മന്ത്രി ആനന്ദ് സിങിനെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്.

പോലപ്പ എന്നയാളുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. മന്ത്രിയെ കൂടാതെ മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പോലപ്പയും ഗ്രാമത്തിലെ ഒരു സമുദായത്തിലെ ആളുകളും തമ്മില്‍ ഭൂമി സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഗ്രാമത്തിലെത്തിയ മന്ത്രിയോട് വിഷയത്തില്‍ ഇടപെടാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലപ്പയെയും കുടുംബത്തെയും ചുട്ടുകൊല്ലുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തി.

ഭീഷണിക്കു പിന്നാലെ പോലപ്പയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് ആനന്ദ് സിങിനെതിരെ പൊലീസ് കേസ് എടുത്തത്.

എസ്.സി, എസ്.ടി ആക്‌ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504,506 വകുപ്പുകള്‍ പ്രകാരവുമാണ് മന്ത്രിക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കര്‍ണാടക ടൂറിസം, പരിസ്ഥിതി മന്ത്രിയാണ് ആനന്ദ് സിങ്.