play-sharp-fill
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണ സമ്മാനം; ട്രഷറി മുഖേന സഹായധനം ഇന്ന് അക്കൗണ്ടിലെത്തും

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണ സമ്മാനം; ട്രഷറി മുഖേന സഹായധനം ഇന്ന് അക്കൗണ്ടിലെത്തും

സ്വന്തം ലേഖിക

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം ഓണ സമ്മാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ തികച്ച ജില്ലയിലെ 48,796 കുടുംബങ്ങള്‍ക്കാണ് സമ്മാനം ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രഷറി മുഖേന സഹായധനം ഇന്ന് അക്കൗണ്ടിലെത്തും. 68 പഞ്ചായത്തുകളില്‍ പിറവന്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കുക. 661 കുടുംബങ്ങള്‍.

ആലപ്പാട് പഞ്ചായത്താണ് ഏറ്റവും പിന്നില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 97.37 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ജില്ലയില്‍ ലഭിച്ചിരുന്നു.

സംസ്ഥാന തലത്തില്‍ നാലാം സ്ഥാനത്തായിരുന്നു ജില്ല. 26,000 പ്രവൃത്തികളിലൂടെ 369 കോടി രൂപ ചെലവഴി‌ച്ചു. വേതനത്തിലൂടെ മാത്രം 301 കോടി രൂപ തൊഴിലാളികള്‍ക്ക് ലഭ്യമായി.

ബാക്കി തുക കരാറുകാര്‍ക്കും മറ്റുമാണ് നല്‍കിയത്.
മണ്ണ്, ജല സംരക്ഷണം, നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്.