തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി: കേസ് പുരന്വേഷിക്കാനും ആന്റണി രാജു വിചാരണ നേരിടാനും സുപ്രീം കോടതി വിധി:ഹൈക്കോടതി നടപടികൾ സുപ്രിം കോടതി ശരിവച്ചു.
ഡൽഹി: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസിൽ അപ്പിൽ തള്ളി സുപ്രീംകോടതി . ആന്റണി രാജു വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്.
കേസിൽ തുടരന്വേഷണം നടത്തി ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ കേസിൽ ആന്റണി രാജുവിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ
ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.
ഹൈക്കോടതി നടപടികൾ ശരിവയ്ക്കുന്ന ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.