play-sharp-fill
തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; മസാല ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകള്‍ ഹാജരാകാനും നിര്‍ദ്ദേശം

തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; മസാല ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകള്‍ ഹാജരാകാനും നിര്‍ദ്ദേശം

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും ഇഡിയുടെ നോട്ടീസ്.

മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഈ മാസം 12 ന് ഹാജരാകാനാണ് നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ഹാജരാകണമെന്നും നോട്ടിസില്‍ പറയുന്നു.

മസാല ബോണ്ട് സമാഹരണത്തില്‍ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. എന്നാല്‍ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും ഇഡിയുടെ സമന്‍സില്‍ അവശ്യപ്പെട്ടിരുന്നുവെന്നും തോമസ് ഐസക്ക് വിമര്‍ശിക്കുന്നു. ഇതെല്ലാം ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.