തൊടുപുഴ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്: പരിക്കേറ്റ ബിലാല്‍ സമദിന്റെ നില ഗുരുതരം; വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
സ്വന്തം ലേഖിക
ഇടുക്കി: തൊടുപുഴ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന് ഗുരുതരമായി പരിക്കേറ്റു.
ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ബിലാൽ സമദിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇതോടെയാണ് തൊടുപുഴയില്‍ നിന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പൊലീസുകാര്‍ക്ക് സാരമല്ലാത്ത പരിക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാര്‍ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
ബിലാല്‍ സമദിന് ഗുരുതരമായ പരിക്കും മറ്റ് മൂന്ന് പേര്‍ക്ക് നിസാര പരിക്കുകളും ഉണ്ടായി. പ്രതിഷേധക്കാര്‍ സിപിഎമ്മിന്റെ കൊടിമരം തകര്‍ത്തു. പിന്നീട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടയാല്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ മുന്നോട്ട് പോയി. പിന്നീട് പ്രസ് ക്ലബിന് മുന്നിലെത്തിയ പ്രതിഷേധക്കാരോട് മാര്‍ച്ച് അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതോടെയാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.