തൊടുപുഴ ലോ കോളേജില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമേര്‍പ്പെടുത്തി; വിദ്യാര്‍ത്ഥികള്‍ സമരം അവസനിപ്പിച്ചത് സബ് കളക്ടറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ
തൊടുപുഴ: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച് വിദ്യാർത്ഥികള്‍.
സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പുലർച്ചേയാണ് വിദ്യാർത്ഥികള്‍ സമരം അവസനിപ്പിച്ചത്. കൂടാതെ കോളേജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും തീരുമാനിച്ചു.
കോളേജില്‍ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം. ഫയർ ഫോഴ്സും പൊലീസും തൊടുപുഴ തഹസീല്‍ദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിദ്യാർഥികള്‍ വഴങ്ങിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ സബ് കളക്ടർ എത്തി. സസ്പെൻഷൻ നടപടി പിൻവലിക്കാമെന്ന മാനേജ്മെന്റ് തീരുമാനം വിദ്യാർഥികള്‍ തള്ളി. പ്രിൻസിപ്പല്‍ രാജി വയ്ക്കണമെന്നും തങ്ങള്‍ക്കെതിരെ ചുമത്തിയ റാഗിങ് കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.