തൊടുപുഴയിൽ സെൻട്രൽ ജുമാമസ്ജിദിൽ മോഷണം; നമസ്കാര സമയത്ത് പള്ളിയിൽകയറി പണവും മൊബൈലും ബാഗും കവർന്നു; സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
ഇടുക്കി: തൊടുപുഴ സെൻട്രൽ ജുമാമസ്ജിദിൽ ഇഷാ നമസ്കാര സമയത്ത് പള്ളിയിൽകയറി പണവും മൊബൈലും ബാഗും കവർന്നു. തൊടുപുഴ സെൻട്രൽ ജുമാമസ്ജിദിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. ഇഷാ നമസ്കാര സമയത്ത് മോഷ്ടാവ് പള്ളിയുടെ ഒന്നാം നിലയിൽ കയറുകയായിരുന്നു. അസിസ്റ്റന്റ് ഇമാമിന്റെ മുറിയിൽനിന്ന് 18,500 രൂപയും മൊബൈലും കവർന്നു. പിന്നെ താഴെ എത്തിയ പ്രാർത്ഥനക്കെത്തിയ മൊബൈൽ ഷോപ്പ് ജീവനക്കാരന്റെ ബാഗും എടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളി പരിപാലന സമിതിയുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Third Eye News Live
0