തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം കുട്ടിയുടെ അമ്മ അറസ്റ്റിൽ.
സ്വന്തംലേഖിക
കൊച്ചി: തൊടുപുഴയിൽ ഏഴുവയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ചുവയ്ക്കൽ,തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം കെസെടുക്കാൻ നേരത്തെ ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഉടുമ്പുംചോലയിലെ വസതിയിലുണ്ടായിരുന്ന അമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മയെ ഉടൻ കോടതിയിൽ ഹാജരാക്കും. അതേസമയം, കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ഇപ്പോൾ റിമാൻഡിലാണ്.ഇതിനിടെ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ഇളയസഹോദരനെ ദിവസങ്ങൾക്ക് മുമ്പ്്് അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. കുട്ടിയുടെ നാലുവയസ്സുള്ള അനുജനെയും മാതാവിന്റെ സുഹൃത്തായ അരുൺ ആനന്ദ് ആക്രമിച്ചിട്ടുണ്ട്. ഇയാൾ ഇപ്പോൾ ജയിലിലാണ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴി കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി തീരുമാനമെടുത്തത്. അമ്മയെ പ്രധാന സാക്ഷിയാക്കി അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഇതിനിടെ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ഇളയസഹോദരനെ ദിവസങ്ങൾക്ക് മുമ്പ്്് അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശക്ഷേമ സമിതി നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരു മാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.