play-sharp-fill
തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ ; അധികാരികളോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് രോഗികളുടെ പരാതി ; അടിയന്തര നടപടി ഉണ്ടാകണമെന്നും ഒരു ഡോക്ടറെ കൂടി പി എച്ച് സി യിൽ നിയമിക്കണമെന്നും യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി

തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ ; അധികാരികളോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് രോഗികളുടെ പരാതി ; അടിയന്തര നടപടി ഉണ്ടാകണമെന്നും ഒരു ഡോക്ടറെ കൂടി പി എച്ച് സി യിൽ നിയമിക്കണമെന്നും യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി

സ്വന്തം ലേഖകൻ

തിരുവാർപ്പ് : തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം ഉള്ളത് മൂലം രോഗികൾ വലയുന്നു. രണ്ട് ഡോക്ടർമാരിൽ ഒരാൾ പ്രസവ അവധി എടുത്തേക്കുകയാണ് . ഇത്തരം ഘട്ടങ്ങളിൽ പകരം ഡോക്ടർ വരേണ്ടതാണ് . പല തവണ രോഗികൾ പഞ്ചായത്ത് അധികാരികളോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് രോഗികളായി എത്തുന്നവരുടെ പരാതി .


മണിക്കൂറുകളോളം കാത്ത് നിന്നതിന് ശേഷമാണ് ഡോക്ടറെ കാണാൻ സാധിക്കുന്നത് . അടിയന്തര നടപടി ഉണ്ടാകണമെന്നും ഒരു ഡോക്ടറെ കൂടി പി എച്ച് സി യിൽ നിയമിക്കണമെന്നും യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ൽ തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഗവൺമെന്റ് പ്രഖ്യാപിച്ചു എങ്കിലും അത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി. പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി മാറുമ്പോൾ 3 ഡോക്ടർമാർ , 5 സ്റ്റാഫ് നഴസ് , 6 മണി വരെ ഒ പി , ലാബ് , തുടങിയ കാര്യങ്ങൾ ഉണ്ടാകേണ്ടതാണ്.

ജീവനക്കാർക്കും , രോഗികൾക്കും നിന് തിരിയാൻ പോലും ഇടമില്ലാത്ത ആശുപത്രി കെട്ടിടമാണ് നിലവിൽ ഉള്ളത് . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് നല്ലുവാക്കന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിജോ പാറേകുന്നുംപുറം , സോണി മണിയാങ്കേരി , ബിച്ചു പി ബാബു , അനൂപ് അറയ്ക്കൽ , എമിൽ വാഴത്തറ, പ്രോമിസ് കാഞ്ഞിരം,ഫെബി തെക്കേക്കുറ്റ്, അശ്വിൻ സാബു , അശ്വിൻ മണലേൽ തുടങ്ങിയവർ പ്രസംഗിച്ചു.