ചെങ്ങളം നല്ലയിടയൻ പള്ളി റോഡ് തവിടു പൊടി: മഴയെത്തും മുൻപേ തകർന്ന റോഡുകൾ നാട്ടുകാരുടെ നടുവൊടിക്കുന്നു; അതിവേഗം റോഡുകളുടെ അറ്റകുറ്റപണി നടത്തണമെന്ന് ആവശ്യം, തിരിഞ്ഞു നോക്കാതെ തിരുവാർപ്പ് പഞ്ചായത്ത്’

ചെങ്ങളം നല്ലയിടയൻ പള്ളി റോഡ് തവിടു പൊടി: മഴയെത്തും മുൻപേ തകർന്ന റോഡുകൾ നാട്ടുകാരുടെ നടുവൊടിക്കുന്നു; അതിവേഗം റോഡുകളുടെ അറ്റകുറ്റപണി നടത്തണമെന്ന് ആവശ്യം, തിരിഞ്ഞു നോക്കാതെ തിരുവാർപ്പ് പഞ്ചായത്ത്’

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം , നല്ലയിടയൻ പള്ളി, മഹിളാസമാജം റോഡ് മഴക്കാലമെത്തുംമുൻപ് തവിടുപൊടി. റോഡുകൾ തകർന്നു തരിപ്പണമായതോടെ യാത്രക്കാരുടെ നടുവൊടിയുകയാണ്. മഴയെത്തുംമുൻപ് റോഡുകൾ തകർന്നതോടെ, വേനൽ മഴയിൽ റോഡിലെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതോടെ  ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടും അതിരൂക്ഷമാണ്.

പഞ്ചായത്തിലെ ചെങ്ങളം , കുന്നുംമ്പുറം ചെങ്ങളത്തുകാവ് –  നല്ലയിടയൻ പള്ളി, മഹിളാസമാജം – എസ്.എൻ.ഡി.പി ക്ഷേത്രം കുഴിപ്പള്ളി  റോഡാണ്  തകർന്നു കിടക്കുന്നത്. പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകളിലൂടെ കടന്നു പോകുന്നതാണ് ഈ റോഡ്. ഈ റോഡ് തകർന്നതോടെ  ബൈക്ക് യാത്രക്കാരും കാൽനടയാത്രക്കാരും അടക്കമുള്ളവർ ദുരിതത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെ മെറ്റലും ടാറും ഇളകി വീണു കിടക്കുകയാണ്. ഇതിലൂടെ കാൽനടയാത്ര പോലും അതീവ ദുരിതം പിടിച്ച സാഹചര്യത്തിലാണ്. ഇതിനിടെയാണ് ഇപ്പോൾ കൊറോണക്കാലത്ത് റോഡുകളുടെ അറ്റകുറ്റപണി നടക്കാതിരിക്കുന്നത്. മഴക്കാലമെത്തും മുൻപ് റോഡ് പൂർണമായും അറ്റകുറ്റപണി ചെയ്തില്ലെങ്കിൽ റോഡിന്റെ സ്ഥാനത്ത് കുഴികൾ മാത്രമാവും ബാക്കിയാകുക.

റോഡ് മഴക്കാലത്തിനു മുൻപ് അറ്റകുറ്റപണി ചെയ്ത് ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്തും പൊതുമരാമത്ത് അധികൃതരും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ദുരിതമാകും.