play-sharp-fill
ജന ക്ഷേമത്തിലും പൊതു വികസനത്തിലുമൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ തിരുവാർപ്പ് പഞ്ചായത്തിൽ മികച്ച ഭരണം കാഴ്ചവച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ സ്ഥാനം രാജിവച്ചു; പടിയിറങ്ങുന്നത് തിരുവാർപ്പ് പഞ്ചായത്തിനെ കേരളത്തിലെ ശ്രദ്ധേയമായ പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റിയതിനു ശേഷം

ജന ക്ഷേമത്തിലും പൊതു വികസനത്തിലുമൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ തിരുവാർപ്പ് പഞ്ചായത്തിൽ മികച്ച ഭരണം കാഴ്ചവച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ സ്ഥാനം രാജിവച്ചു; പടിയിറങ്ങുന്നത് തിരുവാർപ്പ് പഞ്ചായത്തിനെ കേരളത്തിലെ ശ്രദ്ധേയമായ പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റിയതിനു ശേഷം

കോട്ടയം: തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ സ്ഥാനം രാജിവച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരമാണ് രാജി. സിപിഐ പ്രതിനിധിയായിരിക്കും ഇനി പഞ്ചായത്ത് പ്രസിഡൻ്റാകുക. തിരുവാർപ്പ് പഞ്ചായത്തിനെ കേരളത്തിലെ ശ്രദ്ധേയമായ പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റിയതിനു ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.

അടുത്തിടെ കേരളത്തിൽ എത്തിയ പതിനാറാം ധനകാര്യ കമ്മീഷൻ സന്ദർശിച്ച ഏക പഞ്ചായത്ത് തിരുവാർപ്പാണ്. പഞ്ചായത്തിനെ പറ്റി കമ്മീഷൻ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2021 -22, 2022-23 വർഷങ്ങളിൽ കോട്ടയം ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും തിരുവാർപ്പിന് ലഭിച്ചു.

ഏറ്റവും അധികം ചെറുകിട സംരംഭങ്ങൾ ആരംഭിച്ചതിനുള്ള വ്യവസായ വകുപ്പിൻ്റെ അവാർഡും തിരുവാർപ്പിന് ലഭിച്ചു. വനിതകളുടെ വിളർച്ച ഇല്ലാതാക്കുന്നതിന് തിരുവാർപ്പിൽ നടപ്പാക്കിയ 12+ എന്ന പദ്ധതി പിന്നീട് വിപുലീകരിച്ച് ആരോഗ്യ വകുപ്പ് കേരളമാകെ നടപ്പാക്കി. മാലിന്യ നിർമ്മാർജനത്തിലും മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

100 ശതമാനം അജൈവ മാലിന്യശേഖരണം തുടർച്ചയായി നിലനിർത്തിപ്പോരുന്നു. ഭിന്നശേഷി മേഖലയിലും വയോജന മേഖലയിലും മാതൃകാപദ്ധതികൾ നടപ്പിലാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മുളക് ഗ്രാമം, കേരഗ്രാമം, പൂക്കാലം വരവായി തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കി.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി, ജില്ലാ ആസൂത്രണ സമിതിയംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.