play-sharp-fill
പഞ്ചായത്തിൽ ഫണ്ട് ഇല്ല റോഡുകൾ കുളമാകുന്നു ; തിരുവാർപ്പ് പഞ്ചായത്തിലെ റോഡുകൾ പലതും തകർന്ന നിലയിൽ ; റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കാൽ നട യാത്രക്കാർ ദുരിതത്തിൽ ; പ്രളയ ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പാർലമെന്റെറി പാർട്ടി പ്രതിഷേധിച്ചു ; യോഗം ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയതു

പഞ്ചായത്തിൽ ഫണ്ട് ഇല്ല റോഡുകൾ കുളമാകുന്നു ; തിരുവാർപ്പ് പഞ്ചായത്തിലെ റോഡുകൾ പലതും തകർന്ന നിലയിൽ ; റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കാൽ നട യാത്രക്കാർ ദുരിതത്തിൽ ; പ്രളയ ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പാർലമെന്റെറി പാർട്ടി പ്രതിഷേധിച്ചു ; യോഗം ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയതു

സ്വന്തം ലേഖകൻ

തിരുവാർപ്പ് : തുടർച്ചയായി ഉണ്ടാകുന്ന വെള്ള പൊക്കവും പഞ്ചായത്ത് തനത് വരുമാനത്തിന്റെയും വികസന ഫണ്ടിന്റെയും ലഭ്യതക്കുറവ് മൂലം പഞ്ചായത്തിലെ തകർന്ന റോഡുകളുടെ നവീകരണ പ്രവർത്തികൾ നടക്കാത്തതിനാൽ കോൺഗ്രസ് പാർലമെന്റെറി പാർട്ടി പ്രതിഷേധിച്ചു.


ടാറിംങ്ങ് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ പല റോഡുകളുടെയും അവസ്ഥ ഇന്ന് വളരെ മോശമാണ് . മഴക്കാലമായതോടെ റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കാൽ നട യാത്രപോലും ദുസഹമായി മാറിയിരിക്കുന്നു. 2022 – 23 വാർഷിക പദ്ധതിയിൽ തിരുവാർപ്പ് പഞ്ചായത്തിന് റോഡ് മെയിന്റെനൻസ് ഗ്രാന്റ് 1 കോടി 62 ലക്ഷം രൂപഅനുവദിക്കുകയും , അതനുസരിച്ച് ഓരോ വാർഡിലേക്കും 10 ലക്ഷം രൂപയുടെ റോഡ് നവീകരണത്തിനുള്ള പദ്ധതി വെക്കുകയും ചെയ്തു എന്നാൽ വർഷാവസാനം 8 ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിന് ആകെ ലഭിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ഒരു വാർഡിലേയ്ക്ക് മാത്രമാണ് ചിലവാക്കാൻ സാധിച്ചത് . അംഗീകാരം ലഭിച്ച പല വർക്കുകളും ഉപേക്ഷിക്കേണ്ടി വന്നു . 2023 – 24 കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്തിന് 1 കോടി 97 ലക്ഷം രൂപയാണ് ബഡ്ജറ്റ് പ്രകാരം അനുവദിച്ചിരുന്നത്. അതനുസരിച്ചുള്ള റോഡ് വർക്കുകൾക്ക് ഭരണാനുമതിയും ലഭിച്ചു. ഓരോ വാർഡിലേക്കും ഏകദേശം 11 ലക്ഷം രൂപയുടെ വീതം റീ ടാറിംങ്ങ് പ്രവർത്തികൾക്ക് തുക വെച്ചു എന്നാൽ ഫണ്ട് വർഷാവസാനം ലഭിച്ചത് മൂലം ടെൻഡർ നടപടികളും കരാർ ഏറ്റെടുക്കലും കഴിഞ്ഞപ്പോൾ വർക്കുകൾ നാളിതുവരെ നടത്താൻ കഴിയാതെ ആയി .

വികസന ഫണ്ട് ഇനത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിനുളളിൽ റോഡ് നിർമ്മാണത്തിന് 15 ലക്ഷം രൂപാ വീതം മാത്രമാണ് ഓരോ വാർഡുകളിലേയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ചത്. ഈ തുക ഒന്നിനും പര്യാപ്തമല്ല . പ്രളയത്തിന്റെ ഏറ്റവും രൂക്ഷത അനുഭവപ്പെടുകയും റോഡുകൾ തകരുകയും ചെയ്ത തിരുവാർപ്പ് പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിന് പ്രളയ ഫണ്ടോ, മറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഫണ്ടുകളോ അനുവദിക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു .

പാർലമെന്ററി പാർട്ടി ലീഡർ റൂബി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉത്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് മുരളി കൃഷ്ണൻ , പഞ്ചായത്ത് അംഗങ്ങളായ സുമേഷ് കാഞ്ഞിരം , റേച്ചൽ ജേക്കബ് , ബുഷ്റ തൽഹത്ത് തുടങ്ങിയവർ പ്രസംഗിച്ചു.