തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി
സ്വന്തം ലേഖിക
കോട്ടയം: തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2022 ൽ എസ്എസ്എൽസി, പ്ലസ് ടു A+ നേടിയ കുട്ടികൾക്കായുള്ള അനുമോദനവും സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ദേശീയഗാനാലാപന മത്സരത്തിൽ വിജയിച്ചവർക്കായുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം ഫിലിപ്പോസ് നിർവ്വഹിച്ചു.
പ്രസിഡന്റ് കെ കെ മാത്യു കോലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആശംസ അർപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബേബി, മരാമത്ത്സമിതി അദ്ധ്യക്ഷൻ ഐപ്പ് കിഴക്കനത്ത്, മെമ്പർ ജയിൻ ഇരട്ടാനയിൽ , സെക്രട്ടറി സാബു കല്ലക്കടമ്പിൽ, സുരേഷ് കുമാർ മയൂഖം, രമേശ്കുമാർ മാനാന്തറ, മാനി തണ്ടാശ്ശേരിൽ, അനീഷ് കെ ആർ എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0